NEWS
ക്വിസ് മൽസര വിജയികളെ ആദരിച്ചു
31/05/2026 09:24 AM IST
nila

ദോഹ : കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം പരിശുദ്ധ റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശറഫുദ്ധീൻ പി.കെ, രണ്ടാം സ്ഥാനത്തിനർഹത നേടിയ യാസിർ എം. എം, മൂന്നാം സ്ഥാനം നേടിയ ഷമീർ കെ.കെ എന്നിവരെ ഉം അൽ സനീം പാർക്കിൽ വെച്ച് നടന്ന കണ്ണോത്ത് മഹല്ല് ഖത്തർ ഈദ് സൗഹൃദ സംഗമത്തിൽ വെച്ച് ആദരിച്ചു. ജുനൈദ് വി.എം, റാസിം ഹംസ, ശറഫുദ്ധീൻ കെ. എസ്, ഷെബിൻ കെ ഹനീഫ് എന്നിവരും മൂന്നാം സ്ഥാനത്തിന് അർഹത നേടിയിരുന്നു.
സൗഹൃദ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രസിഡന്റ് അബ്ദുൽ ജലീൽ എം. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്മാരായ സത്താർ സുലൈമാൻ സ്വാഗതവും, യാസിർ എം.എം. നന്ദിയും പ്രകാശിപ്പിച്ചു. മത്സരങ്ങൾക്ക് മുക്താർ എം. എം നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










